തിരുവനന്തപുരം: രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വന്നത് കണ്ട് കുരച്ചുചാടുന്ന രണ്ട് ബിജെപി മഹാ നേതാക്കളെ കണ്ടാണ് കഴിഞ്ഞ വെള്ളി കഴിഞ്ഞത്. ഏതോ ഒരു അമിട്ട് മാളവ്യയും പിന്നെ എന്തോ ഒരു രാജീവ് ചന്ദ്രശേഖരനും. മാളവിയ ഒരു വടക്കേ ഇന്ത്യൻ പൊളിറ്റിക്കൽ ബൈ പ്രൊഡക്ടാണ് എന്ന് കരുതി വിട്ടാലും തെരോന്തോരം കാരൻ രാജീവന് കുറച്ചൊക്കെ വിവരം ഉണ്ടാവേണ്ടതല്ലേ? പക്ഷെ ഈ മലയാളി എന്തുകൊണ്ട് ബിജെപിക്കാരനായി എന്നതിൻ്റെ രഹസ്യം ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ വ്യക്തമാക്കുന്നു. രാജീവ് ചന്ദ്രശേഖരനെ പോലെയുള്ളവർക്ക് ഒരു ബിജെപി പ്രൊഡക്ട് ആകുകയല്ലാതെ വേറേ ഒരു വഴിയുമില്ല. കാരണം അൽപം മനുഷ്യത്ത മോ മര്യാദയോ പരസ്പര ബഹുമാനമോ ഉള്ളവർ മറ്റേതേലും കുറച്ചു കൂടി മനുഷ്യത്വ സം മര്യാദയുള്ള പാർട്ടിയിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കും. ഇത് മാളവ്യയുടെയും രാജീവിൻ്റെയും മാത്രം കാര്യമല്ല. എടുത്ത് പറയാൻ ഒരു സാമാന്യ മര്യാദയും മനുഷ്യത്തപരമായി ഇല്ലാത്ത മാനസിക അവസ്ഥ ഉള്ളവരെ കണ്ടെത്തി വളരാൻ ഒരു പ്രസ്ഥാനത്തിന് സാധിക്കുന്നതാണ് മറ്റുള്ളവരെ പുച്ഛിക്കുന്ന മനോരോഗത്തിലേക്ക് മാളവ്യയേയും രാജീവ് ചന്ദ്രശേഖരനെയും ഒക്കെ എത്തിക്കുന്നത്. ഇവറ്റകളുടെ നിലവാരം ഇതാണെങ്കിൽ ഇവർ നേതാക്കളായി വിലസുന്ന ആ പ്രസ്ഥാനത്തിൻ്റെ നിലവാരം എന്തായിരിക്കും!
പക്ഷെ സുരേഷ് ഗോപിയേക്കാളും മിടുക്കൻ രാജീവനായിരുന്നു. നഷ്ടപരിഹാരത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരുടെ മുന്നിൽ നിന്ന് സുരേഷ് ഗോപി മന്ത്രി പോയ പോക്ക് കണ്ടാൽ അദ്ദേഹമെന്തോ പട്ടേൽ പ്രതിമയാണെന്നാണ് സ്വയം ധരിച്ചു വച്ചിട്ടുള്ളതെന്ന് തോന്നും. സ്ലോ മോഷനും ചെരിഞ്ഞ് വളഞ്ഞുള്ള സ്‌റ്റൈലാക്കലും ഒക്കെ കണ്ടാൽ കോമഡി സീനായി തോന്നുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. ആരാധകരെന്ന് പറയുന്ന ബോധമില്ലാത്ത കഴുതകൾ സൃഷ്ടിച്ചു വിട്ടതു കൊണ്ട് സ്റ്റാറായി പോയ ഒരു അഴകിയ രാവണൻ എന്നതിനപ്പുറം ഒന്നുമില്ല അഭിമാനിക്കാൻ എന്ന് തോന്നിപ്പോയാൽ ഏത് കേന്ദ്രമന്ത്രിക്കും ഇങ്ങനെയൊക്കെയേ ചെയ്യാൻ പറ്റൂ. എല്ലാത്തിനും കാരണം ഈ ആരാധകൻമാരാണ്. അല്ലങ്കിൽ തന്നെ പണ്ടൊരു സിനിമയിൽ മോഹൻലാൽ പറഞ്ഞതുപോലെ ഈ ആരാധകരൊക്കെ ഒരു വക ഒണ്ണാക്കൻമാരല്ലേ.അവറ്റകൾ ചുമക്കുന്ന സ്റ്റാറിന് ഇതിനപ്പുറം എന്ത് ലവൽ ഉണ്ടാകാനാണ്? പക്ഷെ രാജീവൻ എന്തേ ആ ലവലിലേക്ക് ഏങ്കോണിച്ചു പോയി? കുഴപ്പം രാജീവൻ്റേതുമല്ല. കുഴപ്പം രാജീവൻ തലയിൽ കയറ്റി വച്ച പാർട്ടി പ്രത്യയശാസ്ത്രം തന്നെയാണ്. എന്ത് വലിയ വ്യാപാരിയും വ്യവസായിയും ആയിരുന്നാൽ പോലും സ്വതസിദ്ധമായ വിവരക്കേട് ഒരു പ്രശ്നമാണ്. അവർ ബിജെപിയുടെ ഐടി സെല്ലിൻ്റ തലപ്പത്തായാലും രാജ്യസഭാംഗമായി ഉയർന്ന രാജീവനായാലും സംസ്കാരവും ജനിതക പാരമ്പര്യവും ഒരു പ്രശ്നം തന്നെയാണ്.
മാളവ്യയും രാജീവനും ഒക്കെ പാർട്ടി നേതാക്കളായത് അവരുടെ പൂർവികർ രാജ്യത്തിന് വേണ്ടിയോ നാടിന് വേണ്ടിയോ "എടുത്തു പറയത്തക്കതോ ഓർത്തു വയ്ക്കേണ്ട തോ" ആയ എന്തെങ്കിലും നന്മയോ സേവനമോ പോരാട്ടമോ നടത്തുന്നത് കണ്ടു വളർന്നല്ല. തിന്നുക കുടിക്കുക അർമാദിക്കുക, എന്നിട്ട് എന്തേലും ഒരു ഭക്തി ഏതേലും ഒരു ദൈവത്തിനോട് അഭിനയിച്ച് ഫലിപ്പിച്ച ചുറ്റുപാടുകൾക്കപ്പുറം സർവ്വ മനുഷ്യനന്മയൊന്നും അവരുടെ ജിയോളജിയിൽ ഇല്ല. വളർന്നു വന്നപ്പോൾ സമ്പാദിക്കുക, സുഖിക്കുക, ഭരിക്കുക എന്നതിനപ്പുറം ആശയമോ ആദർശമോ ഒന്നും ഇവറ്റകളുടെ ജനിതകത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയതുമില്ല. ഒരേ തൂവൽ പക്ഷികൾ ഒന്നിച്ചു പറക്കും എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് പറയുന്നത് ശരിയാണെന്ന് തെളിയിച്ചു കൊണ്ട് അത്തരക്കാർ അടിഞ്ഞു കൂടിയ ഒരു പ്രസ്ഥാനവും അവർക്കായി അവിടെ ഉണ്ടായിരുന്നു എന്നത് ഭാഗ്യമായി. ആ സാഹചര്യങ്ങൾ ഒന്നുകിട്ടിയപ്പോൾ വഴിയേ പോകുന്ന സാധാരണക്കാരെ പുഛത്തോടെ നോക്കിയിരുന്ന് കൊഞ്ഞനം കുത്തിയ അവർ ആ പ്രസ്ഥാനത്തിൻ്റെ ഐടി സെൽ മേധാവിയായും നോമിനേറ്റഡ് എംപിയായുമൊക്കെയായി. അപ്പോൾ ലവൽ ഉയർന്നു. പിന്നെ ആരേയും പുഛിക്കാം, ആരേയും കളിയാക്കാം, ആരേയും പരിഹസിക്കാം, ആരേയും കൊഞ്ഞനം കുത്താം തുടങ്ങിയ ഒരു നിലവാരത്തിലേക്ക് അവർ ഉയർന്നു. ആ പ്രത്യേക മനോ നിലയിൽ അവർ ഷൈൻ ചെയ്യുന്നതിൽ പാൻപരാഗ് അടിച്ചും ഉള്ളി തിന്നും ഹവാല പണവുമായി നടക്കുന്ന മറ്റൊരു നേതൃത്വനിരയ്ക്കും അണികൾക്കും ആവേശമേറും. കുഴപ്പം അവരുടെ ആശയവും അതിന് യോജിച്ച മാനസിക നിലയും തന്നെയാണ്. അവർക്ക് രാഹുൽ ഗാന്ധി വയനാട്ടിൽ പോയതിനോട് പുച്ഛം, ശശി തരൂർ ദുരന്തങ്ങളെ ഓർത്താൽ പുഛം. പക്ഷെ സുരേഷ് ഗോപിയുടെ ഷിറ്റ് കാണുമ്പോൾ ആവേശവും.
രാഹുൽ ഗാന്ധി വയനാടിൻ്റെ ജനപ്രതിനിധിയായിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവാണ്. ശശി തരൂർ ഇപ്പോഴും എംപി തന്നെയാണ്. മുൻ കേന്ദ്ര മന്ത്രിയാണ്. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നയാളുമാണ്. ലോകത്തിലെ സുപ്രധാന പദവിയായ യുഎൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേറ്റ് ചെയ്യപ്പെട്ട ലോക പൗരനും കൂടിയാണ് തരൂർ എന്ന മലയാളി. അവർക്ക് ജനപ്രാതിനിധ്യ സംവിധാനത്തിൽ പലതും പഠിക്കാനും പ്രവർത്തിക്കാനും നന്മയെത്തിക്കാനും കടമയും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ട്. അവർ അതിൻ്റെ ഭാഗമായി അവിടെ പോകും, പോകണം, അറിയണം, പ്രവർത്തിക്കണം, സഹായിക്കണം. കാരണം
അവർ കടന്നു വന്നത് അമിട്ട് മാളവ്യയുടെയും രാജീവ് ചന്ദ്രശേഖരൻ്റേയും മൈനസ് ഡിഗ്രി ജനിതക പാരമ്പര്യത്തിൽ നിന്നല്ല. അതിന് യോജിച്ച പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിൽ നിന്നുമല്ല. അതിനാൽ അമിട്ട് മാളവ്യയും രാജീവ് ചന്ദ്രശേഖരനും ഒക്കെ രാഹുൽ ഗാന്ധിയുടെയൊക്കെ പ്രവർത്തനത്തെ പുച്ഛിക്കാൻ താറുടുത്ത് തട്ടേൽ കേറുമുൻപ് ഒന്ന് കണ്ണാടിമുറിയിൽ കയറി സ്വന്തം പിൻഭാഗം രഹസ്യമായി ഒന്ന് നോക്കുന്നതും ഒന്ന് തപ്പി നോക്കുന്നതും നല്ലതാ... ഉടുത്തതാറ് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് അമിട്ട് മാളവ്യ എന്ന ബ്ലേഡ് കമ്പനിക്കാരനും റഷ്യൻ ചൂതുകളിക്കാർക്കും നല്ലതാ.....
നല്ലത് വിതയ്ക്കൂ നന്മകൊയ്യാം രാജീവ് ചന്ദ്രശേഖരാ.... ഈ പറഞ്ഞ ഉപദേശം ആ അമാട്ടിനോട് അയാൾക്കറിയാവുന്ന ഗോസായി ഭാഷയിൽ പറഞ്ഞു കൊടുക്കാനും രാജീവൻ ഒന്ന് സമയം കണ്ടെത്തണം.
Amit Malavyans who look at the light and catch a glimpse...